ഓക്സ്ഫോര്‍ഡ്  കഥാ സമ്മാനങ്ങളിലേറെയും മലയാളി കുട്ടികള്‍ക്ക്

ദുബൈ: ഇന്നലെ കൊടിയിറങ്ങിയ എഴുത്തിന്‍െറ മഹോത്സവമായ എമിറേറ്റ്സ് എയര്‍ലൈന്‍ ലിറ്റററി ഫെസ്റ്റിവലില്‍ മലയാള പുസ്തകങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ളെങ്കിലും എഴുത്തിന്‍െറ പുതുവഴിയില്‍ മികച്ച വാഗ്ദാനങ്ങളേറെയുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി മലയാളക്കരയുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. 
ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് നാളെയുടെ എഴുത്തുകാരെ കണ്ടത്തെുന്നതിന് നടത്തിയ മത്സരത്തില്‍ കേരളത്തില്‍ വേരുള്ള വിദ്യാര്‍ഥികള്‍ എല്ലാ പ്രായ വിഭാഗത്തിലും മുന്നിലത്തെി. യാത്രകള്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ മത്സര പ്രമേയം. 2200 സൃഷ്ടികളാണ് അവാര്‍ഡു കമ്മിറ്റിയുടെ പരിഗണനക്കായി എത്തിയത്. 11 വയസിനു താഴെയുള്ള വിഭാഗത്തില്‍ ഗൗതം നമ്പ്യാര്‍ ഒന്നാം സ്ഥാനക്കാരനായി. 12-14 പ്രായക്കാരുടെ വിഭാഗത്തില്‍ ജിയാന എലിസബത്ത് മാത്യു ജേത്രിയായി. 15-17 പ്രായ വിഭാഗത്തില്‍ നിഖില്‍ അഭയന്‍ പിള്ള വിജയം കണ്ടു. ഏറെ ശ്രദ്ധേയമായ മത്സരം നടന്ന 18-25 വിഭാഗത്തില്‍ അഷീഷാ ആന്‍ ഇട്ടി, സല്‍മാ അബ്ദുസ്സലാം എന്നിവര്‍ വിജയികളായി. താന്‍സാനിയയിലെ തന്‍ഗന്‍യികാ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ മാഗസിന്‍ എഡിറ്ററായിരുന്ന സല്‍മ ദുബൈ മിഡില്‍ സെക്സ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയാണ്. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസ് ബിസിനസ് ഹെഡ് ജൂലി ടില്‍, പ്രമുഖ എഴുത്തുകാരി റേച്ചല്‍ ഹാമില്‍ട്ടന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Tags:    
News Summary - lifest-malayali-kuttikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.