Representational Image
അൽഐൻ: ഞായറാഴ്ചത്തെ കോഴിക്കോട് -അൽ ഐൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് സമയത്തിൽ മാറ്റമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്നിലെ IX 335 വിമാനം കോഴിക്കോടു നിന്ന് ഉച്ചക്ക് ശേഷം 3.15ന് പുറപ്പെട്ട് വൈകിട്ട് 6.15ന് അൽഐനിൽ എത്തും. അൽഐനിൽ നിന്ന് വൈകിട്ട് 7.15 ന് പുറപ്പെട്ട് രാത്രി 12.25ന് കോഴിക്കോട് എത്തും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസികളുമായോ എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
നിലവിലെ സമയക്രമമനുസരിച്ച് കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.50ന് അൽഐനിൽ എത്തുകയും തിരിച്ച് അൽഐനിൽ നിന്ന് ഉച്ചക്ക് 12.50 ന് പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് കോഴിക്കോട് എത്തുകയും ചെയ്യാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.