ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കൺവെൻഷൻ ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടികൾക്ക് കോഴിക്കോട് ജില്ലയിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കാൻ കെ.എം.സി.സി ഹാളിൽ ചേർന്ന ജില്ലാ സ്പെഷൽ കൺവെൻഷൻ തീരുമാനിച്ചു. ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങൾ അണിനിരത്താനും യോഗം തീരുമാനിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മജീദ് കയ്യോടി അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, മുൻ സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്തീൻ കോയ ഹാജി, ഹക്കീം മാങ്കാവ്, വി.കെ.കെ റിയാസ്, മൂസ കോയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദീഖ്, ഷറീജ് ചീക്കിലോട്, ഗഫൂർ പാലോളി, സുഫൈദ് ഇരിങ്ങണ്ണൂർ, ജില്ല വനിത കെ.എം.സി.സി പ്രസിഡന്റ് ഡോ. ഹാഷിമ, മണ്ഡലം നേതാക്കളായ നാസിം പാണക്കാട്, റിഷാദ് മപ്പുറത്ത്, സലാം പാളയത്ത്, അസീസ് കുന്നത്ത്, കെ.കെ നജ്മൽ, അസീസ് കാക്കേരി, ജലീഷ് ബേപ്പൂർ, മുഹമ്മദ് ഇല്യാസ്, മൂസ മുഹ്സിൻ, സക്കീർ കൊടുവള്ളി, അസീസ് സുൽത്താൻ മേലടി എന്നിവർ സംസാരിച്ചു. താൽക്കാലികമായി പ്രവാസ ലോകത്തുനിന്ന് വിരമിക്കുന്ന ജില്ലാ ഹാപ്പിനെസ് ടീം വൈസ് ക്യാപ്റ്റൻ അസീസ് സബീലിന് യോഗത്തിൽ യാത്രയയപ്പ് നൽകി. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ജില്ലാ ഹാപ്പിനെസ് ടീം അംഗങ്ങളെ ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ജസീൽ കായണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.