ദുബൈ: ദുബൈ കെ.എം.സി.സി യു.എ.ഇ ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടികളിൽ മലപ്പുറം ജില്ലയിൽനിന്നുള്ള 3000 പേരെ പങ്കെടുപ്പിക്കാൻ കെ.എം.സി.സിയിൽ ചേർന്ന മലപ്പുറം ജില്ല പ്രത്യേക യോഗത്തിൽ തീരുമാനിച്ചു. ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ അണിനിരത്തും.
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഡോ. അൻവർ അമീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ച യോഗം ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ കെ.പി.എ സലാം, ആർ. ഷുക്കൂർ, പി.വി. നാസർ തുടങ്ങിയവർ സംസാരിച്ചു.
ജില്ല കമ്മിറ്റി ഭാരവാഹികളായ സലാം ഒ.ടി, കരീം കാലടി, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരക്കുണ്ട്, നജ്മുദ്ദീൻ, സലീം വെങ്കിട്ട, ഷിഹാബ് ഇരിവേറ്റി, ടി.പി സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷറഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സിനാൽ മഞ്ചേരി, ഷരീഫ് അയ്യായ, ഇബ്രാഹീം വട്ടംകുളം, ഇഖ്ബാൽ പല്ലാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ.പി നൗഫൽ സ്വാഗതവും മുസ്തഫ ആട്ടീരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.