ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കെ.എം
അസ്ലം അനുസ്മരണ സമ്മേളനം ഷാർജ കെ.എം.സി.സി
പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച കെ.എം അസ്ലം അനുസ്മരണം സംഘടിപ്പിച്ചു. ഷാർജ കെ.എം.സി.സി പ്രസിഡന്റ് പി.കെ ഹാഷിം നുഞ്ഞേരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് സി.എസ് ഖലീലുൽറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
കെ.എം അസ്ലം പുരസ്കാര പ്രഖ്യാപനം സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കണ്ണപുരവും മണ്ഡലം സമ്മേളന പ്രഖ്യാപനം തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ കാദർ ചക്കനാത്തും നിർവഹിച്ചു. സംസ്ഥാന ട്രഷറർ അബ്ദുൽറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് തയ്യിബ് ചേറ്റുവ, ജില്ല ജനറൽ സെക്രട്ടറി പി.ടി നസിറുദ്ദീൻ എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ കെ.എം അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനവാസ് ആമുഖപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.എസ് ഷിയാസ് സ്വഗതവും എം.എ സനീജ് നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ സി.വി ഉമ്മർ, മുഹമ്മദലി, അബ്ദുൽ റഹിം, എം.എ അൻവർ, നെജു അയ്യാരിൽ, പി.എസ് സമദ്, വുമൺസ് വിങ് ഭാരവാഹികളായ ഹാരിഷ നജീബ്, സബീന ഷാനവാസ്, ഹസീന സനീജ്, സബീന ഹനീജ്, സബൂറ ഉമ്മർ, നെജ്ല റഹിം, ഷംല റഷീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.