കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റും ഫുജൈറ ലുലുമാളും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് സമ്മർ ക്യാമ്പിൽ പങ്കെടുത്തവർ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റും ഫുജൈറ ലുലു മാളും സംയുക്തമായി കിഡ്സ് സമ്മർ ക്യാമ്പ് 2025 സംഘടിപ്പിച്ചു. ലുലു മാളിൽ നടന്ന സമ്മർ ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഡോ. മോനി കെ. വിനോദ് കുട്ടികൾക്ക് ഡ്രോയിങ്, വാട്ടർ കളർ തുടങ്ങിയ ചിത്രരചനാ ശൈലികൾക്കുള്ള പരിശീലനവും, സുൽത്താന ജവഹറ ക്ലേ മോഡലിങ്, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിൽ മുതിർന്ന കുട്ടികൾക്കുള്ള പരിശീലനവും നൽകി.
ലുലു മാൾ ഫുജൈറ അസി. മാനേജർ ഷിയാസ്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത് വി.പി, ലോക കേരളസഭ അംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുധീർ തെക്കേക്കര, നമിത പ്രമോദ്, ഉമ്മർ ചോലക്കൽ, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് പ്രദീപ്, യൂനിറ്റ് അംഗങ്ങളായ ശ്രീവിദ്യ സുരേഷ്, രഞ്ജിത് നിലമേൽ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് ലുലു മാനേജ്മെന്റ് സ്റ്റാഫ് അംഗങ്ങളും കൈരളി എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.