കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ
ഓണാഘോഷച്ചടങ്ങിൽ നിന്ന്
ദുബൈ: കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എക്സ്.പി.എ) സംഘടിപ്പിച്ച ‘കെ.ഇ.എക്സ്.പി.എ പൊന്നോണം 2025’ ദുബൈ ഖിസൈസിലെ ദി സ്വാഗത് റസ്റ്റാറന്റിൽ നടന്നു. കെ.ഇ.എക്സ്.പി.എ പ്രസിഡന്റ് ഷാജേഷ് കെ.വിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐ.പി.എ (ഇന്ത്യൻ പ്രമോട്ടേഴ്സ് അസോസിയേഷൻ) ചെയർമാൻ റിയാസ് കിൽട്ടൺ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, സത്യൻ എടക്കാട്, സലാം പാപ്പിനിശ്ശേരി, കോഓഡിനേറ്റർ മുരളി വീനസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭാരവാഹികളായ പ്രജീഷ്, സംഗീത്കൃഷ്ണൻ, സീനേഷ് ഗംഗാധരൻ, രാകേഷ് കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഭി വേങ്ങര എന്നിവർ നേതൃത്വം നൽകി. ലസിത് കായക്കൽ നന്ദി രേഖപ്പെടുത്തി. അഞ്ജന അഭിലാഷിന്റെ നേതൃത്വത്തിൽ തിരുവാതിരയും രജിലിന്റെ നേതൃത്വത്തിൽ ഡി.ജെയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.