ദുബൈ:അയർലൻഡ് ആസ്ഥാനമായുള്ള KERA Frozen Food ലോക ഭക്ഷ്യ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ദക്ഷിണേന്ത്യയിലെ തനത് രുചികൾ പ്രാദേശിക തലത്തിൽ നിന്നും അന്താരാഷ്ട്ര മാർക്കറ്റുകളിലേക്ക് എത്തിയത് നാലുവർഷത്തിനുള്ളിലാണ്.
മലബാർ പൊറോട്ട മുതൽ റെഡി-ടു-ഈറ്റ് കറികൾ, സദ്യ വിഭവങ്ങൾ, പ്രശസ്തമായ കേരള മട്ട അരി തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് നാടൻ രുചികൾ തേടുന്ന പ്രവാസികൾക്ക് ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ വിപണി കീഴടക്കുകയാണ്കേര ഇനി ലക്ഷ്യം വെക്കുന്നത്.
2025–26 കാലയളവിൽ ദുബൈ, അബൂദബി, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലകളുമായി പങ്കാളിത്തം ഉറപ്പിക്കും. ഇന്ത്യയിൽ പുതിയ പ്രൊഡക്ഷൻ യൂനിറ്റ് സ്ഥാപിച്ച് കയറ്റുമതി ശേഷി വർധിപ്പിക്കും. പ്രീമിയം റെഡി-ടു-ഈറ്റ് കറികൾ, പുതിയ സ്നാക്കുകൾ, സസ്യാഹാര സൗഹൃദമായ ഉൽപന്നങ്ങൾ എന്നിവ ഉടൻ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.