കണ്ണൂർ ഫെസ്റ്റിന്റെ ബ്രോഷർ ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജില്ല പ്രസിഡന്റ് അഷ്റഫ് പൊയിൽ എന്നിവർ ചേർന്ന് മസാക്കീൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ
പി.കെ. സുബൈറിന് നൽകി നിർവഹിക്കുന്നു
ഷാർജ: ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റ് 2കെ25ന്റെ ബ്രോഷർ പ്രകാശനം ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജില്ല പ്രസിഡന്റ് അഷ്റഫ് പൊയിൽ എന്നിവർ ചേർന്ന് മസാക്കീൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.കെ. സുബൈറിന് നൽകി നിർവഹിച്ചു.
കണ്ണൂരിന്റെ തനതായ കലാ സാംസ്കാരിക വൈവിധ്യങ്ങൾ, രുചിപ്പെരുമ, ഫാമിലി മീറ്റ്, കായിക വിനോദമേളകൾ എന്നിവ ഉൾപ്പെടുത്തിയാണ് കണ്ണൂർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലാണ് പരിപാടി ഒരുക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലക്ക് കീഴിലെ വിവിധ മണ്ഡലങ്ങളെ കോർത്തിണക്കി കായിക മത്സരങ്ങളും അരങ്ങേറും. യോഗത്തിൽ ജില്ല പ്രസിഡന്റ് ആഷ്റഫ് പൊയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മുജീബ് തൃക്കണാപുരം, മുൻ സംസ്ഥാന സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. അലി എന്നിവർ ആശംസകൾ നേർന്നു. ജില്ല സെക്രട്ടറി കെ.പി. ഷഹീർ സ്വാഗതവും മുഹമ്മദ് മാട്ടുമ്മൽ നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം, വനിത വിങ് നേതാക്കൾ, മറ്റു സാമൂഹിക സാംസ്കാരിക വാണിജ്യരംഗത്തെ പ്രമുഖർ സംബന്ധിച്ചു. സുൽത്താൻ പാഷയും ടീമും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.