കെ.​എ​സ്. മ​ഹ​മൂ​ദ് ഹാ​ജി

കാ​ഞ്ഞങ്ങാ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ല്‍ നി​ര്യാ​ത​നാ​യി


അ​ബൂ​ദ​ബി: ബ​നി​യാ​സി​ലെ വ്യാ​പാ​രി കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ലാ ക​ട​പ്പു​റ​ത്തെ കെ.​എ​സ്. മ​ഹ​മൂ​ദ് ഹാ​ജി (48) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച മ​രി​ക്കു​ക​യാ​യി​രു​ന്നു. ബ​നി​യാ​സ് മോ​ര്‍ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച 1.50ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​രും ബ​ന്ധു​ക്ക​ളും ബ​ല്ലാ ക​ട​പ്പു​റം ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

റൈ​ഹാ​ന​ത്താ​ണ് ഭാ​ര്യ. അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ​മ്മാ​സ്, അ​ബ്ദു​ല്ല, ഫാ​ത്തി​മ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി​യു​ടെ​യും ഫാ​ത്തി​മ ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​മീ​റ, ന​സീ​മ, സു​മ​യ്യ. കാ​ല്‍നൂ​റ്റാ​ണ്ടോ​ള​മാ​യി അ​ബൂ​ദ​ബി ബ​നി​യാ​സി​ല്‍ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന മ​ഹ​മൂ​ദ് ഹാ​ജി സ​ജീ​വ കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​നാ​ണ്.

Tags:    
News Summary - Kanhangad swadeshi was deported in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.