കൽബ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ്
സെമിനാറിൽ പങ്കെടുത്തവർ
ഫുജൈറ: കൽബ ഇന്ത്യൻ സോഷ്യൽ ആന്‍ഡ് കള്‍ചറല്‍ ക്ലബിന്റെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ, കേരള ബോർഡ് വിദ്യാർഥികൾക്കായി പരീക്ഷ തയാറെടുപ്പും കരിയർ ഗൈഡൻസും അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. സി.ബി.എസ്.ഇ കരിയർ കൗൺസിലറും ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ കോമേഴ്സ് വിഭാഗം മേധാവിയുമായ ഡഗ്ളസ് ജോസഫ് വിഷയം അവതരിപ്പിച്ചു. പരീക്ഷപ്പേടിയെ അതിജീവിക്കാൻ ശാസ്ത്രീയ രീതിയിലുള്ള തയാറെടുപ്പ് ഗുണകരമാകുമെന്ന് ഡഗ്ലസ് പറഞ്ഞു. കണക്ക്, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ അഭിരുചി എന്നിവ എൻജിനീയറിങ് പോലുള്ളവയുടെ തുടര്‍പഠനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് മേഖലയിൽ നിന്നുള്ള നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സെമിനാറില്‍ പങ്കെടുത്തു. സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക, വൈസ് പ്രസിഡൻറ് ആന്റണി സേവ്യർ, ജോ. സെക്രട്ടറി അബ്ദുൾ കലാം, ട്രഷറർ മുരളീധരൻ, ആർട്സ് സെക്രട്ടറി സുബൈർ, കൾചറൽ സെക്രട്ടറി വി. അഷ്റഫ്, അഡ്വൈസർ എൻ.എം അബ്ദുൽ സമദ് എക്സിക്യൂട്ടിവ് മെംബർമാരായ കെ.എം ജിതേഷ്, പ്രദീപ് സദാശിവൻ, ഷഫാത്ത് അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.