ഇന്ത്യൻ എംബസി പൊളിച്ചത്​  700 ലേറെ തൊഴിൽ തട്ടിപ്പുകൾ

അബൂദബി: മോഹന വാഗ്​ദാനങ്ങളോടെ യു.എ.ഇയിൽ ജോലിയുണ്ടെന്ന്​ വിവരം ലഭിച്ചാലുടൻ ചാടിക്കേറി പണം നൽകി പോരാനൊരുങ്ങരുതേ, ഇന്ത്യക്കാരെ പറഞ്ഞു പറ്റിച്ച്​ പണമടിച്ചുമാറ്റാൻ ഒ​േട്ടറെ സംഘങ്ങളാണ്​ വലവിരിച്ച്​ കാത്തു നിൽക്കുന്നത്​. ഇൗ വർഷം മാത്രം അബൂദബി ഇന്ത്യൻ എംബസി ഇടപെട്ട്​ പൊളിച്ചത്​ 700 ലേറെ തൊഴിൽ തട്ടിപ്പുകളാണ്​.

 ജനുവരിക്കും ജൂണിനുമിടയിൽ ജോലി അവസങ്ങളുടെ നിജസ്​ഥിതി സംബന്ധിച്ച്​ 792 അന്വേഷണങ്ങളാണ്​ എമ്പസിയിലെത്തിയത്​. അന്വേഷണത്തിൽ 66 മാത്രമാണ്​ സത്യസന്ധമെന്ന്​ വ്യക്​തമായതെന്ന്​ അമ്പാസിഡർ നവ്​ദീപ്​ സിംഗ്​ സൂരി പറഞ്ഞു. എമ്പസിക്കു കീഴിലെ ഇന്ത്യൻ വർക്കേഴ്​സ്​ റിസോഴ്​സ്​ സ​​െൻററാണ്​ തൊഴിൽ സംബന്ധമായ പ്രശ്​നങ്ങളിൽ വിവരം നൽകുന്നത്​. 

തൊഴിലുടമകളുമായി നേരിട്ട്​ അന്വേഷിച്ചാണ്​ സ​​െൻറർ വിവരങ്ങളും വിസകളുടെ നിജസ്​ഥിതിയും ഉറപ്പാക്കുന്നതെന്നും നിരവധി പേരെ തട്ടിപ്പിൽ നിന്ന്​ രക്ഷിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു. അഡ്​നോക്ക്​, ഖലീഫ സർവകലാശാല തുടങ്ങിയ പ്രമുഖ സ്​ഥാപനങ്ങളുടെ വ്യാജ രേഖകൾ ചമച്ചു പോലും തൊഴിൽ തട്ടിപ്പിന്​ ശ്രമങ്ങളുണ്ടായിട്ടുണ്ട്​. 

 help@iwrcuae.in എന്ന ​വിലാസത്തിൽ ഇ മെയിൽ ചെയ്​താൽ യു.എ.ഇയിലെ തൊഴിൽ വാഗ്​ദാനങ്ങളുടെയും വിസകളുടെയും  നിജസ്​ഥിതി അറിയാനാവും. 

Tags:    
News Summary - job cheetting uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.