അബൂദബി: വേനലവധിക്കാലത്ത് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഇന്‍സൈറ്റ് 2025’ സമ്മര്‍ക്യാമ്പിന് ജൂൺ 10ന് വൈകീട്ട് അഞ്ചിന് തുടക്കമാവും. പെൻ സ്കിൽ ട്രെയിനിങ് അക്കാദമിയുമായി സഹകരിച്ചാണ് പത്ത് ദിവസത്തെ ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കലാ-കായിക-വിനോദങ്ങള്‍, നേതൃപരിശീലനം, സാമൂഹിക ശീലങ്ങള്‍, മെമ്മറി ബൂസ്റ്റിങ്, കാര്യക്ഷമമായ ആശയവിനിമയം, പൊതുരംഗത്തെ സംഭാഷണം, ലക്ഷ്യം നിർണയിക്കൽ, സൈബര്‍ സെക്യൂരിറ്റി, സ്മാര്‍ട്ട് കരിയര്‍ തുടങ്ങിയ തീമുകളാണ് ഈ വര്‍ഷത്തെ സമ്മർ ക്യാമ്പ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍.
വിദ്യാര്‍ഥികളെ സ്കൂള്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ ലിറ്റില്‍ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ കാറ്റഗറികളിലായി വിഭജിച്ചാണ് ക്യാമ്പ് പ്രവര്‍ത്തനം. കൂടാതെ മത്സര സ്വഭാവവും ആവേശവും നിലനിര്‍ത്തുന്നതിനായി ഗ്രൂപ് അടിസ്ഥാനത്തില്‍ വിവിധ കലാകായിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിലേക്ക് സ്പോട്ട് രജിസ്ട്രേഷന് സജ്ജീകരിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് വാഹന സൗകര്യവുമുണ്ട്. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍. ഇന്ന് വൈകീട്ട് ഒമ്പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ അബൂദബി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഋഷികേശ് പടെഗോക്കര് വിശിഷ്ടാതിഥിയാവും. പ്രമുഖര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.