ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മിനിസ്ട്രി ഓഫ് കമ്യൂണിറ്റി അണ്ടര്‍ സെക്രട്ടറി അലി അബ്ദുല്ല അല്‍ തിനാജി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മിനിസ്ട്രി ഓഫ് കമ്യൂണിറ്റി അണ്ടര്‍ സെക്രട്ടറി അലി അബ്ദുല്ല അല്‍ തിനാജി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.
അബൂദബി കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥ ആയിഷ ശൈഖ, അബൂദബി കെ.എം.സിസി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ്, അബൂദബി സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി, ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല എന്നിവർ സംസാരിച്ചു.
തുടര്‍ന്ന് ഇന്തോ-അറബ് കള്‍ചറല്‍ മീറ്റില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലെ സാംസ്കാരിക ബന്ധത്തിന്റെ ചരിത്രത്തെയും അതു നല്കിയ നവോന്മേഷത്തെയും കുറിച്ച് സാഹിത്യകാരന് ഷാജഹാന് മാടമ്പാട്ട് പ്രഭാഷണം നടത്തി. ആറ് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്തു. ആയിഷ അബ്ദുൽ ബാസിത് ഗാനം ആലപിച്ചു. ദഫ്, കോല്‍ക്കളി, ഒപ്പന, തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.