എം.ജി.എം അബൂദബി മുസഫയില്‍ സംഘടിപ്പിച്ച വനിത കൂട്ടായ്മ സമ്മേളനം സാമൂഹിക പ്രവര്‍ത്തക സാദിയ അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ‘ധാര്‍മിക മുന്നേറ്റത്തിന് പെണ്‍കരുത്ത്’ എന്ന പ്രമേയത്തില്‍ യു.എ.ഇ ഇസ്ലാഹി സെന്റര്‍ വനിത കൂട്ടായ്മയായ എം.ജി.എം അബൂദബി മുസഫയില്‍ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തക സാദിയ അന്‍വര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കൂട്ടായ്മയായ ‘കിഡ്സ് മൈല്‍സ്’ ചില്‍ഡ്രന്‍സ് ക്ലബ് മുജീബ് എടവണ്ണ ഉദ്ഘാടനം ചെയ്തു.
ക്ലബ് ലോഗോ ലോഞ്ചിങ് അബ്ലജ മുജീബ് നിര്‍വഹിച്ചു. സുരക്ഷ ബോധവത്കരണ ക്ലാസ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ മുഹമ്മദ് അസ്ലം നയിച്ചു. കുട്ടികളുടെ സംഗീത ശില്പം, തീം സോങ്, സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. വിവിധ സെഷനുകളില്‍ ജാസ്മിന് ഷറഫുദ്ദീന്, അസൈനാര്‍ അന്‍സാരി, മെഹനാസ്, അബ്ദുല്ല മദനി, അനീസ ടീച്ചര്‍, റിയാസ് സുല്ലമി, ഷബാന റിയാസ്, മുനീബ നജീബ്, ഇക്ബാല്‍ മടക്കര, അസ്മാബി അന്‍വാരിയ്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.