അബൂദബി: വ്യാപാരമേളയുടെയും വിനോദ പരിപാടികളുടെയും മൂന്ന് നാളുകൾ സമ്മാനിച്ച് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിന് സമാപനമായി. നൃത്ത^സംഗീത പരിപാടികളും ഭക്ഷ്യ സ്റ്റാളുകളുമായിരുന്നു ഫെസ്റ്റിെൻറ മുഖ്യ ആകർഷണം. െഎ.എസ്.സിയുടെ മുകൾ നിലയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ആഘോഷ പരിപാടികൾ. ഇന്ത്യയിൽനിന്ന് ശിവമണി, സ്റ്റീഫൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം അവതരിപ്പിച്ച സംഗീതനിശ ആദ്യദിനം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രണ്ടാം ദിനത്തിൽ യു.എ.ഇയിലെ വിവിധ നൃത്ത സംഘങ്ങളുടെ നൃത്തപരിപാടികളും സംഗീത പരിപാടിയും അരങ്ങേറി.
മോഹിനിയാട്ടവും ഭരതനാട്യവും ഉൾപ്പെടുത്തി അരങ്ങേറിയ നൃത്താവിഷ്കാരം ദൃശ്യമനോഹരമായിരുന്നു. യു.എ.ഇയിലെ പ്രശസ്ത നൃത്ത ഗുരു ധർമരാജും സംഘവുമാണ് നൃത്തവിരുന്നൊരുക്കിയത്. 20 മിനിറ്റോളമാണ് സംഘം നൃത്താവതരണം നടത്തി. ധർമ്മരാജ്, ശാന്തി പ്രമോദ് മങ്ങാട്ട്, മഹാലക്ഷ്മി മുരളീധരൻ എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടത്തോടെയാണ് നൃത്താവിഷ്കാരം തുടങ്ങിയത്. മോഹിനിയാട്ടത്തിലെ ‘ചൊൽക്കെട്ട്’ നൃത്തം അവിസ്മരണീയ അനുഭവം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.