ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സംബന്ധിച്ച വാര്‍ത്ത

സമ്മേളനത്തില്‍ ഭാരവാഹികള്‍ സംസാരിക്കുന്നു

ഐ.എസ്.സി ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ രണ്ടുമുതല്‍

അബൂദബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍ ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2, 3, 4 തിയ്യതികളിലാണ് ഫെസ്റ്റ് ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യു.എ.ഇയുടെ 51ാം ദേശീയദിനാഘോഷം പ്രമാണിച്ച് ആദ്യ ദിനം പ്രത്യേക പരിപാടികളും നടക്കും. ഡിസംബര്‍ മൂന്നിന് രാത്രി എട്ടിനാണ് ഗായകരായ ശ്രീനിവാസും ശരണ്യയും നേതൃത്വം നല്‍കുന്ന സംഗീത സന്ധ്യ. ചെണ്ടമേളം, നൃത്തം, സംഗീതം തുടങ്ങിയ കലാപരിപാടികള്‍ മൂന്നു ദിവസങ്ങളിലും അരങ്ങേറും. ഭക്ഷ്യമേള, പുസ്തകമേള, വസ്ത്ര-ആഭരണ വിപണി, ട്രാവല്‍ ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി വിവിധ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റിനെ വ്യത്യസ്തമാക്കും. കുട്ടികള്‍ക്കായി പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

10 ദിര്‍ഹമിന്‍റെ പ്രവേശന ടിക്കറ്റ് നറുക്കെടുത്ത് മെഗാ വിജയിക്ക് റിനോള്‍ട്ട് കാറാണ് സമ്മാനമായി നല്‍കുക. 20 പേര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമുണ്ട്. വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെയുള്ള ഉത്സവത്തിലേക്ക് 25,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഐ.എസ്.സി പ്രസിഡന്‍റ് ഡി. നടരാജന്‍, വൈസ് പ്രസിഡന്‍റ് സന്തോഷ് മൂര്‍ക്കോത്ത്, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസന്‍ കെ. ജേക്കബ്, ജെമിനി ഗ്രൂപ്പ് ഡയറക്ടര്‍ വിനീഷ് ബാബു, അല്‍മസൂദ് ഓട്ടോമൊബൈല്‍സ് ജനറല്‍ മാനേജര്‍ ജീന്‍ പിയറേ ഹോംസി, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് ദിക്ഷ ജെറെല്ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ മീഡിയാ അബൂദബി പ്രസിഡന്‍റായി തിരഞ്ഞെടുത്ത എന്‍.എം അബൂബക്കറിനെ ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.