മമ്പാട് ഫ്രണ്ട്സ് യു.എ.ഇ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ മമ്പാട് ഫുട്ബാൾ ടൂർണമെന്റിലെ ജേതാക്കൾ
ട്രോഫിയുമായി
ദുബൈ: മമ്പാട് ഫ്രണ്ട്സ് യു.എ.ഇ കമ്മിറ്റി നേതൃത്വത്തിൽ ഇന്റർ മമ്പാട് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മമ്പാട് പഞ്ചായത്തിലെ കളിക്കാരെ മാത്രം ഉൾപ്പെടുത്തി 10 ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ ഇജിതബി ടൈപ്പിംഗ് ബി.വൈ.സി ബീമ്പുങ്ങൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രദേഴ്സ് മേപ്പടത്തിനെ തോൽപിച്ച് ജേതാക്കളായി
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി ഓടയിക്കൽ ടീമിന്റെ ഫവാസ്, പ്രതിരോധ താരമായി മേപ്പാടത്തിന്റെ ഷാഹിദ്, മികച്ച താരമായി ബീമ്പുങ്ങലിന്റെ കുഞ്ഞു, ടോപ് സ്കോററായി ബീമ്പുങ്ങലിന്റെ ആസിർ എന്നിവരെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക് നെല്ലറ ഗ്രൂപ് എം.ഡി നെല്ലറ ശംസുദ്ദീൻ ട്രോഫി സമ്മാനിച്ചു. റണ്ണർ അപ് ട്രോഫി സഫ ബിൽഡിങ് മെറ്റീരിയൽസിന്റെ സുലൈമാൻ സമ്മാനിച്ചു.
മറ്റു ട്രോഫികൾ കമ്മിറ്റി പ്രസിഡന്റ് ഡോ. മയൂഫ് ദാദ്, സെക്രട്ടറി മുജീബ് മേപ്പാടം, ടൂർണമെന്റ് കൺവീനർ ഷൻഫീർ കോയങ്ങോടൻ എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.