ദുബൈയിൽ നവജാത ശിശുവി​ന്​ മാതാവി​െൻറ ഇൻഷുറൻസ്​ ​പോളിസിയിൽ ആനുകൂല്യം

ദുബൈ: മാസം തികയാതെ ജനിക്കുന്നവർ ഉൾപ്പെടെയുള്ള നവജാത ശിശുക്കൾക്ക്​ മാതാവി​​െൻറ ഇൻഷുറൻസ്​ പോളിസിയിൽനിന്ന്​ ആനുകൂല്യം നൽകാൻ ദുബൈ ആരോഗ്യ ഇൻഷുറൻസ്​ കോർപറേഷൻ (ഡി.എച്ച്​.​െഎ.സി) നിർദേശം നൽകി. ജനിച്ച്​ 30 ദിവസത്തേക്കോ മാതാവി​​െൻറ ഇൻഷുറൻസ്​ പോളിസിയുടെ വാർഷിക പരിധി വരെയോ ആയിരിക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുകയെന്ന്​ ഡി.എച്ച്​.​െഎ.സി സി.ഇ.ഒ സാലിഹ്​ അൽ ഹാശിമി വ്യക്​തമാക്കി.

​ജനിച്ചത്​ മുതൽ കുടുംബ ഇൻഷുറൻസിലെ സമാന ആനുകൂല്യങ്ങൾ ശിശുക്കൾക്കും ലഭ്യമാക്കാൻ ഇൻഷുറൻസ്​ കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.
മാസം തികയാതെ ജനിച്ച ശിശുക്കളാണെങ്കിൽ പോലും ഇൻഷുറൻസ്​ ആനുകൂല്യം ലഭിക്കാൻ താമസിക്കില്ല. അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പ്രകാരം, മാറാവ്യാധിയുള്ള ഒരാൾ ജോലിക്ക്​ ചേർന്ന്​ നിലവിലുള്ള നിബന്ധനകൾ പ്രകാരം ഇൻഷുറൻസ്​ ആനുകൂല്യം ലഭിക്കാൻ ആറ്​ മാസം കാത്തിരിക്കണമെന്ന്​ ചില പോളിസികളിൽ നിബന്ധനയുണ്ട്​.

എന്നാൽ, മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ കാര്യം ഇതിന്​ സമാനമല്ലെന്നും സാലിഹ്​ അൽ ഹാശിമി കൂട്ടിച്ചേർത്തു. ജനിച്ച്​ 30 ദിവസം പൂർത്തിയാകുന്നതിനോ മാതാവി​​െൻറ പോളിസിയുടെ വാർഷിക പരിധി അവസാനിക്കുന്നതിനോ മുമ്പ്​ നവജാത ശിശുവി​​​െൻറ പേരിൽ ആരോഗ്യ ഇൻഷുറൻസ്​ എടുക്കണം.

Tags:    
News Summary - insurance policy-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.