കു​വൈ​ത്ത് യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ

കു​വൈ​ത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദു​ബൈ: കു​വൈ​ത്തി​ന്റെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രെ കു​വൈ​ത്ത് ദേ​ശീ​യ​പ​താ​ക ന​ൽ​കി സ്വാ​ഗ​തം ചെ​യ്തു.

സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ കു​വൈ​ത്ത് പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ പ്ര​കാ​ശ​മ​ണി​യി​ക്കു​ക​യും, പ്ര​ത്യേ​ക പ്ര​വേ​ശ​ന​പാ​ത ഒ​രു​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ങ്ങ​ളു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​രും ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.​എ​മി​റേ​റ്റ്സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി(​ഡു)​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ഹൃ​ദം, ആ​ദ​ര​വ്, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ലു​ടെ കൈ​മാ​റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kuwait National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.