പെ​​ട്രോ​ളി​നും ഡീ​സ​ലി​നും നേ​രി​യ വി​ല വ​ർ​ധ​ന

ദു​ബൈ: രാ​ജ്യ​ത്ത്​ ഇ​ന്ധ​ന വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു. ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും നേ​രി​യ തോ​തി​ൽ വി​ല വ​ർ​ധി​ച്ചു.

സൂ​പ്പ​ർ 98 പെ​ട്രോ​ൾ വി​ല 2.45 ദി​ർ​ഹ​മി​ൽ നി​ന്ന്​ 2.59 ദി​ർ​ഹ​മാ​യി. സ്​​പെ​ഷ്യ​ൽ 95 പെ​ട്രോ​ളി​ന്​ 2.48 ദി​ർ​ഹ​മാ​ണ്​ വി​ല. ക​ഴി​ഞ്ഞ മാ​സം ഇ​ത്​ 2.33 ദി​ർ​ഹ​മാ​യി​രു​ന്നു. ഇ-​പ്ല​സ്​ പെ​ട്രോ​ൾ വി​ല 2.26 ദി​ർ​ഹ​മി​ൽ​നി​ന്ന്​ 2.40 ദി​ർ​ഹ​മി​ലെ​ത്തി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന്​ 2.72 ദി​ർ​ഹ​മാ​ണ്​ പു​തു​ക്കി​യ വി​ല. ക​ഴി​ഞ്ഞ മാ​സം 2.52 ദി​ർ​ഹ​മാ​യി​രു​ന്നു. പു​തു​ക്കി​യ വി​ല അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​ന്നു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ക്രൂ​ഡോ​യി​ൽ വി​ല​യി​ൽ വ​രു​ന്ന മാ​റ്റ​ത്തി​ന്​ അ​നു​സ​രി​ച്ചാ​ണ്​ വി​ല​നി​ർ​ണ​യ സ​മി​തി യു.​എ.​ഇ​യി​ൽ എ​ല്ലാ മാ​സ​വും ഇ​ന്ധ​ന വി​ല പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​ത്. 

Tags:    
News Summary - Slight price increase for petrol and diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.