അബൂദബി: ഇൻകാസ് അബൂദബിയുടെ പ്രവർത്തക യോഗം കെ.പി.സി.സി സെക്രട്ടറിയും മലപ്പുറം യൂ.ഡി.ഫ് ചെയർമാനുമായ പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് അബൂദബി പ്രസിഡൻറ് യേശുശീലൻ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍ സ്വാഗതം പറഞ്ഞു. ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി ടി.എ. നാസര്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് മഹാദേവന്, യു.എ.ഇ വർക്കിങ് പ്രസിഡൻറ് ഇടവാ സൈഫ്, ജനറൽ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി, അബൂദബി ട്രഷറര്‍ നിബു സാം ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
പൊതുമാപ്പ് പ്രഖ്യാപിച്ച യു.എ.ഇ ഭരണാധികാരികള്‍ക്കുള്ള നന്ദിപ്രമേയം എ.എം. അന്‍സാറും വളരെ കാലത്തെ നിയമപോരാട്ടത്തിനു ശേഷം അംഗീകാരം ലഭിച്ച പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഡോ. ശംഷീര്‍ വയലിലിനും സുപ്രീംകോടതിക്കുമുള്ള നന്ദിപ്രമേയം അഷ്റഫ് പട്ടാമ്പിയും അവതരി
പ്പിച്ചു. യു.എ.ഇയിൽ മലയാളികൾ ഭാരവാഹികളായ പത്തോളം അംഗീകൃത സംഘടനകള്‍ ഉണ്ടായിട്ടും സി.പി.എമ്മുകാരായ നാല് പേരെ മാത്രം നോര്‍ക്കാ റൂട്ട്സിെൻറ ചുമതലക്കാരായി നിയമിച്ചതിലുള്ള പ്രതിഷേധ പ്രമേയം എം.യു. ഇര്‍ഷാദ് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.