മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബൂദബി ഒരുക്കിയ ‘ഓണം മൂഡ് 2025’
അബൂദബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബൂദബി (ഇമ) ‘ഓണം മൂഡ് 2025’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ മുസഫയിലെ പാര്‍ട്ടി ഹാളിലായിരുന്നു ആഘോഷം. പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണന് ദാസ് നന്ദിയും പറഞ്ഞു. ബുര്‍ജില്‍ ഹോള്‍ഡിങ്സ് റീജനല്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വിന്‍സ്മേര ജ്വല്ലേഴ്സ് യു.എ.ഇ റീട്ടെയില്‍ ഹെഡ് അരുണ്‍ നായര്‍, എ.ബി.സി കാര്‍ഗോ അബൂദബി ബ്രാഞ്ച് മാനേജര്‍ സോനു സൈമണ്‍, ഹൈവേ ഗാര്‍ഡ്, റജബ് കാര്‍ഗോ എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, ജോ. സെക്രട്ടറി ടി.എസ് നിസാമുദ്ദീന്‍, എല്‍.എല്‍.എച്ച് ആൻഡ് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ് അസി. മാര്‍ക്കറ്റിങ് മാനേജര്‍ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളെയും മുതിര്‍ന്നവരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.