ഷാർജ: ഇന്ത്യക്കാരനായ യുവാവ് ഷാർജയിലെ മേൽപാലത്തിൽനിന്ന് ചാടി മരിച്ചു. ഷാർജയിലെ അൽ നഹ്ദയിലുള്ള മേൽപാലത്തിൽനിന്നാണ് യുവാവ് ചാടിയത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. 35കാരനാണ് മരിച്ചതെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഷാർജ പൊലീസിന്റെ സെൻട്രൽ ഓപറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആംബുലൻസുമായി സംഭവസ്ഥലത്ത് എത്തുന്നത്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മനപ്പൂർവം ചാടിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.