അൽെഎൻ െഎ.എസ്.സി ഇന്ത്യ ഫെസ്റ്റിവലിന് തുടക്കം
അൽെഎൻ: ഹരിത നഗരിയെ ഉത്സവാന്തരീക്ഷത്തിലാക്കി മൂന്നുദിവസം നീളുന്ന ഇന്ത്യ ഫെസ്റ്റിവലിന് അൽെഎൻ െഎ.എസ്.സിയിൽ തുടക്കമായി. െഎ.എസ്.സി അങ്കണത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരം ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിർത്തി െഎ.എസ്.സിയുടെ പുതിയ കെട്ടിടം ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയുടെ സാന്നിധ്യത്തിൽ ശൈഖ് ദിയാബ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അൽെഎനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സമർപ്പിച്ചു.കല-സാംസ്കാരിക-സാമൂഹിക-ഭക്ഷണ വൈവിധ്യങ്ങളുടെ ഒത്തുചേരൽ കൂടിയായ ഇന്ത്യ ഫെസ്റ്റിവെലിെൻറ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി നിർവഹിച്ചു.
െഎ.എസ്.സി പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. െഎ.എസ്.സി സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. അഭിലാഷ്, െഎ.എസ്.സി ട്രഷററർ തസ്വീർ, വനിത വിഭാഗം പ്രസിഡൻറ് ലളിത രാമചന്ദ്രൻ, സോണിലാൽ, അബ്ദുൽ നാസർ റഹാദ്, മുഹമ്മദ് അൽ നിയാബി, ജിമ്മി എന്നിവർ സംസാരിച്ചു.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ ഫെസ്റ്റിവലിെൻറ ആദ്യ ദിനത്തിൽ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക കലാ പരിപാടികൾ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണം രുചിച്ചറിയാനുള്ള സൗകര്യങ്ങളും ഫെസ്റ്റിവലിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 35ഒാളം സ്റ്റാളുകൾ മേളയിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം വൻ ജനക്കൂട്ടമാണ് മേളയിലേക്ക് എത്തിയത്. മേളയിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാളിൽ മാധ്യമം പ്രസിദ്ധീകരണങ്ങൾ യു.എ.ഇയിലേക്കും നാട്ടിലേക്കും വരിചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.