ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ ജനതയുമായി ആശയവിനിമയം നടത ്തി കുറ്റകൃത്യങ്ങൾ കുറക്കാനും സ്മാർട്ട് നഗരമായ ദുബൈയിലെ സന്തോഷം ഇരട്ടിപ്പിക്ക ാനും പദ്ധതിയുമായി ദുബൈ പൊലീസ്. വിവിധ സമൂഹങ്ങൾക്കിടയിൽ ആശയ വിനിമയവും ബോധവത് കരണവും നടത്തി കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള കമ്യൂണിറ്റി പൊലീസിങ് ഉദ്യ മങ്ങളുടെ ഭാഗമായാണ് പദ്ധതി.
ദുബൈ പൊലീസ് ഹെഡ് ക്വാർേട്ടഴ്സ് ദുബൈ ഇന്ത്യൻ കേ ാൺസുലേറ്റിെൻറ സഹകരണത്തിൽ ഒാഫിസേഴ്സ് ക്ലബിൽ ഇന്നലെ നടത്തിയ ആശയ വിനിമയ പരിപ ാടിയിൽ ഇന്ത്യൻ സാമൂഹിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിനു പേർ പെങ്കടുത്തു.
ഏതൊരു തലമുറയെയും കീഴ്പ്പെടുത്തുന്ന, ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലും നാശം വിതക്കുന്ന ലഹരിമരുന്ന് ഭീഷണിക്കെതിരെ വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവത്കരണം നൽകണമെന്ന് യോഗത്തിൽ സംബന്ധിച്ച മലയാളി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നിർദേശം ഉദ്യോഗസ്ഥർ അംഗീകരിച്ചു. ലഹരി മരുന്നും ലഹരി കടത്തും വരുത്തിവെക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് സ്കൂളുകളിലും സാമൂഹിക കൂട്ടായ്മകളിലും ദുബൈ പൊലീസിലെ വിദഗ്ധർ നേരിെട്ടത്തി ക്ലാസുകൾ കൈകാര്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിക്ക് അടിപ്പെട്ട ഏതു രാജ്യത്തുനിന്നുള്ള ആളുകൾക്കും ലഹരിമുക്തി ചികിത്സയും പുനരധിവാസവും നൽകുന്നതിന് ദുബൈ ഭരണാധികാരി പുതിയ നിയമംതന്നെ ആവിഷ്കരിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് രണ്ടു മണിക്കു ശേഷം ക്ലിയറൻസ് ലഭിക്കുന്നില്ല എന്ന പരാതിയും ഗൗരവപൂർവം പരിഗണിക്കും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാറുകളിൽ യുവതികളുടെ നഗ്നചിത്രങ്ങളോടു കൂടിയ മസാജ് കാർഡുകൾ തിരുകിപ്പോകുന്ന ശല്യം ദുബൈയുടെ എല്ലാ മേഖലകളിലുമുണ്ടെന്ന് അഡ്വ. ഹാഷിക് ടി.കെ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനത്തിനെതിരെ നടപടിയും കടുത്ത ശിക്ഷയും നൽകിവരുന്നുണ്ടെന്നും ജനങ്ങളുടെ കൂടി സഹകരണത്തോടെ മാത്രമേ ഇൗ രീതിക്ക് അവസാനമുണ്ടാക്കാനാവൂ എന്നും പൊലീസ് അറിയിച്ചു. വാഹനങ്ങളിലെ കാർഡുകൾ നീക്കംചെയ്ത് ഒാടിച്ചുപോവുകയാണ് ആളുകൾ ചെയ്യാറ്. അതിനു പകരം പരാതി നൽകാൻ തയാറായാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ എളുപ്പമാവും. സൈബർ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിങ്ങുകളും ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംഘത്തെയോ കസ്റ്റമർ സർവിസ് സംവിധാനമോ ഒരുക്കണമെന്നും അഡ്വ. ഹാഷിക് അഭ്യർഥിച്ചു. പൊലീസിെൻറ പുതു പരിപാടികളിലും നിയമങ്ങളും നടപടികളും സംബന്ധിച്ച ബോധവത്കരണത്തിന് ഇന്ത്യൻ സംഘടനകളെയും റസിഡൻറ്സ് അസോസിയേഷനുകളെയും മാർഗമാക്കാം.
കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ ബിൽഡിങ്ങുകളിലെല്ലാം നിയമാനുസൃതമായ കാമറകൾ സ്ഥാപിക്കണമെന്നും ഇതു സംബന്ധിച്ച് ബിൽഡിങ് ഉടമകളുമായി ആശയവിനിമയം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെക്ക് കേസുകൾ ഇരു കക്ഷികൾക്കും ബുദ്ധിമുട്ടില്ലാതെ ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാനാണ് ദുബൈ പൊലീസ് ശ്രമിച്ചു വരുന്നതെന്ന് ഒാഫിസർമാർ പറഞ്ഞു. എന്നാൽ, ആലോചന കൂടാതെ ജാമ്യ ചെക്കുകൾ നൽകുന്നതും രേഖകൾ സൂക്ഷിക്കാതിരിക്കുന്നതും പല പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ടെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ അറിയിച്ചു.
ദുബൈ പൊലീസിലെ ഉദ്യോഗസ്ഥൻ ജമാൽ ഹുമൈദ് അൽ സുവൈദി, ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽമാരായ സഞ്ജീവ് കുമാർ, ജിതേന്ദർ സിങ് നേഗി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.