കൽബയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വൈസ് കോൺസൽ മഞ്ജു അഹുജ ദേശീയപതാക ഉയര്‍ത്തുന്നു

സ്വാതന്ത്ര്യ ദിനാഘോഷം

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ് കൽബ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വൈസ് കോൺസൽ മഞ്ജു അഹുജ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഐ.എസ്.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എം. അബ്ദുസമദ്​ സ്വാഗതവും ട്രഷറർ സി.എക്സ്. ആന്‍റണി നന്ദിയും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി സുബൈർ, ആർട്സ് സെക്രട്ടറി വി. അഷറഫ്, സ്പോട്സ് സെക്രട്ടറി പി.എം. സൈനുദ്ദീൻ, സ്​പോർട്​സ് കൺവീനർ ജോൺസൺ, കൻസ്​ട്രക്ഷൻ കൺവീനർ അബ്ദുൽ കലാം, കമ്മിറ്റി അംഗങ്ങളായ ബാബുഗോപി, സി.കെ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

വനിത അംഗങ്ങളായ റസിയ സൈനുദ്ദീൻ, ബിനി മുരളീധരൻ, അനിത ജോൺസൺ, സീമ ഉദയൻ, സബറീന ലുകുമാൻ, ഷേർളി ദിനേഷ്​ കുമാർ, ബാലവേദി അംഗങ്ങളായ ദിൽജേഷ് ദിനേശ് കുമാർ, അദീബ് സൈനുദ്ദീൻ, ആരാധ്യ മുരളീധരൻ, ദിവ്യ ദിനേശ് കുമാർ, പ്രതിനിധികളായ അബിൻ ഷാഫി, ജിജേഷ്, അഹമ്മദ്, വിനോദ് സുകുമാരൻ തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.