ഇൻകാസ് ഷാർജ സംഘടിപ്പിച്ച ‘ഓർമകളിൽ ഓണം’ പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഓണം നന്മയുടെ ആഘോഷമാണെന്നും ഓണത്തിലൂടെ നന്മയുടെ മൂല്യങ്ങള്‍ കേരളത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നെന്നും ഹൈബി ഈഡൻ എം.പി. ഇൻകാസ് ഷാർജയുടെ ഓണാഘോഷ പരിപാടി ‘ഓർമകളിൽ ഓണം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ ആർ.കെ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, ഇൻകാസ് - ഐ.ഒ.സി ഗ്ലോബൽ കോഓഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ട്രഷറർ ഷാജി ജോൺ, മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, പ്രോഗ്രാം ജന.കൺവീനർ അഡ്വ. അൻസാർ താജ്, ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് നദീർ കാപ്പാട്, ജന. സെക്രട്ടറി എസ്.എം. ജാബിർ, ഇൻകാസ് ഷാർജ വർക്കിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ്, ജന.സെക്രട്ടറി നവാസ് തേക്കട, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗം എ.വി. മധു എന്നിവർ സംസാരിച്ചു. ഇൻകാസ് ഷാർജ ജന.സെക്രട്ടറി പി. ഷാജിലാൽ സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു.
ഓണസദ്യ, പായസ മത്സരം കൂടാതെ ശിങ്കാരിമേളം, പുലിക്കളി, തെയ്യം, തിരുവാതിര, മാർഗംകളി, ഒപ്പന, ഘോഷയാത്ര തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
വിവിധ മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ച തൻഹ നിയാസ് കണ്ണേത്ത്, കെ. ജയൻ, ബഷീർ മാളികയിൽ, റാഫി പട്ടേൽ, ഫൈസൽ മങ്ങാട്, സലീം ചിറക്കൽ, റെജിന മനോജ്, മായ ദിനേശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ആർ.ജെ. ദീപകും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.