രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ഇൻകാസ് ഫുജൈറ വെളിച്ചം തെളിയിച്ച് പ്രതിഷേധിക്കുന്നു
ഫുജൈറ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അട്ടിമറിക്കപ്പെടുമ്പോൾ അതിനെതിരായ ചെറുത്തുനിൽപ്പ് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ അസാധാരണമായ അയോഗ്യത നടപടിക്കെതിരെ വിളക്കുകൾ തെളിയിച്ച് ഇൻകാസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഇൻകാസ് ഫുജൈറ പ്രസിഡന്‍റ് കെ.സി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ ഉസ്മാൻ ചൂരക്കോട്, ജിതേഷ് നമ്പറോൺ, വൈസ് പ്രസിഡന്‍റ് പ്രമീസ് പോൾ, നാസർ പറമ്പിൽ, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ഫിറോസ് ബക്കറി, ആനന്ദകുട്ടൻ പിള്ളൈ, സത്താർ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.