ഫുജൈറ: ഇൻകാസ് ഫുജൈറ ‘മനം നിറച്ച് പൊന്നോണം 2025’ എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു ആഘോഷം ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ആശംസ നേർന്നു.
ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറിമാരായ പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി, ട്രഷറർ ജിതേഷ് നമ്പറോൺ, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ബിജോയ് ഇഞ്ചിപ്പറമ്പിൽ, നാസർ പാണ്ടിക്കാട്, സുബൈർ ഇ.ടി, എക്സിക്യൂട്ടിവ് അംഗം അഡ്വ. നസറുദ്ദീൻ, ഇൻകാസ് ഫുജൈറ വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ ആനന്ദക്കുട്ടൻ, പ്രേമിസ് പോൾ, സെക്രട്ടറിമാരായ സീനി ജമാൽ, ഷജിൽ വടക്കേക്കണ്ടി, അനീഷ് ആന്റണി, ഷാജി പൂക്കൊട്ട്, ജോ. ട്രഷറർ ഒ. മനാഫ്, ഓണാഘോഷം ജനറൽ കൺവീനർ ബിജു വർഗീസ്, ജോയന്റ് കൺവീനർ അയൂബ് എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ കസേരകളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, വടംവലി മത്സരം തുടങ്ങിയവയും, ബീറ്റ്സ് ഓഫ് ഖോർഫക്കാന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.