അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രവര്‍ത്തനോദ്ഘാടനം എംബസി കോൺസുൽ രാമസ്വാമി ബാലാജി നിർവഹിക്കുന്നു

ഇസ്ലാമിക് സെന്‍റര്‍ പ്രവര്‍ത്തനോദ്ഘാടനം

അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഈദ് ദിനത്തില്‍ നടന്നു. ഇന്ത്യന്‍ എംബസി കോൺസുൽ രാമസ്വാമി ബാലാജി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ് എം. ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ ചെയര്‍മാന്‍ ഡോ. അബ്ദുൽ റഹിമാന്‍ മൗലവി ഒളവട്ടൂര്‍ ഈദ് സന്ദേശം നല്‍കി.

ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കൃഷ്ണകുമാര്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ഐ.എല്‍.എ വൈസ് പ്രസിഡന്‍റ് ഭാരതി നത്വാനി, ട്രഷറര്‍ ശിഹാബ് പരിയാരം, കള്‍ചറല്‍ സെക്രട്ടറി അഷ്‌റഫ് നജാത് എന്നിവർ സംസാരിച്ചു. ഗായകരായ ആദില്‍ അത്തുവിന്‍റെയും അഷറഫ് പയ്യന്നൂരിന്‍റെയും നേതൃത്വത്തില്‍ നടന്ന ഈദ് ഇശല്‍ വിരുന്നിൽ നിരവധി പേര്‍ പങ്കെടുത്തു.

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്കുതിരിക്കുന്ന കമ്യൂണിറ്റി പൊലീസ് പ്രതിനിധി അബ്ദുല്‍ ജമാലിന് ഉപഹാരം നല്‍കി. കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ ഷിഹ ഉള്‍പ്പെടെ നിരവധിപേർ പങ്കെടുത്തു.

Tags:    
News Summary - Inauguration of Islamic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.