ഇൻകാസ് ദുബൈ കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടന ചടങ്ങ്
ദുബൈ: ഇൻകാസ് ദുബൈ കണ്ണൂർ ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും കമ്മിറ്റി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും വിവിധ കലാപരിപാടികളോടെ ഖിസൈസിലെ സ്വാഗത പാർട്ടി ഹാളിൽ നടന്നു. ഇൻകാസ് കണ്ണൂർ ജില്ല പ്രസിഡന്റ് സുധീപ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘടാനം ചെയ്തു.
ചടങ്ങിൽ ഭാരവാഹികളെ ഷാൾ അണിയിച്ച് ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ മുഖ്യപ്രഭാഷണം നടത്തി. കർണാടക രാജ്യസഭ എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഡോ. സയ്യിദ് നസീർ ഹുസൈൻ മുഖ്യാതിഥിയായി. ജില്ല ജനറൽ സെക്രട്ടറി കെ.എൻ സകരിയ സ്വാഗതവും, വർക്കിങ് പ്രസിഡന്റ് അഡ്വ. ബിജേഷ് കടമ്പൂർ കമ്മിറ്റിയുടെ ഭാവി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ദുബൈയിലെ സാമൂഹിക സാംസ്കാരിക വ്യാപാര മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ഷാജി അലവിൽ, ജനറൽ സെക്രട്ടറി എസ്.എം ജാബിർ, അഡ്വ. ആഷിക് തൈക്കണ്ടി, ഇൻകാസ് ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ജില്ല ജനറൽ സെക്രട്ടറി അയ്യൂബ് മയ്യിൽ, നേതാക്കളായ കെ.സി. അബൂബക്കർ, ബി.എ നാസർ, മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുല്ലൂരാൻ, അനന്ദൻ മയ്യിൽ, മഹേഷ് കടലായി, രാജീവൻ, ഷൗക്കത്തലി കടവത്തൂർ, ജിബിൻ തോമസ് തുടങ്ങിയ നേതാക്കൾ ആശംസകൾ അറിയിച്ചു. ജില്ല ട്രഷറർ സന്ദീപ് പുൻമോത്ത് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.