ദുബൈ: ആഗോളതലത്തിലെ 152 വികസന, സാമ്പത്തിക സൂചികകളിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മാറ്റങ്ങൾ ആദ്യം ഉൾക്കൊള്ളുന്ന നാടാണ് യു.എ.ഇ. സർക്കാറിൽ ജനങ്ങളുടെ ആത്മവിശ്വാസം നേടിയെടുത്ത ആദ്യ സർക്കാറാണ് യു.എ.ഇയിലേത്. എല്ലാകാലത്തും ഈ രാജ്യം മികവ് പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ യു.എ.ഇയുടെ നേട്ടങ്ങളെ ശൈഖ് മുഹമ്മദ് നേരത്തെ പ്രകീർത്തിച്ചിരുന്നു. 2021ൽ യു.എ.ഇയുടെ മേധാവിത്വം നിലനിർത്താൻ ആയിരക്കണക്കിന് സംഘങ്ങളാണ് പ്രവർത്തിച്ചത്.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന സാമ്പത്തികാവസ്ഥയാണ് ഇവിടെയുള്ളത്. 2022 കൂടുതൽ മനോഹരമായിരിക്കുമെന്നാണ് തെൻറ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.