ബുർജീൽ ആശുപത്രി അധികൃതർ ഇമാനെ മുംബൈയിൽ സന്ദർശിച്ചു

അബൂദബി: ശരീര ഭാരം കുറക്കാൻ വേണ്ടി ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെ അബൂദബി ബുർജീൽ ആശുപത്രി അധികൃതർ മുംബൈയിൽ സന്ദർശിച്ചു. ഇൗജിപ്തിലെ അലക്സാൻഡ്രിയ സ്വദേശിനിയായ ഇമാൻ അഹ്മദ് അബ്ദുൽ അത്തിയെ (36) ആണ് ഏഴംഗ സംഘം മുംബൈ സൈഫീ ആശുപത്രിയിൽ ബുധനാഴ്ച സന്ദർശിച്ചത്.

മൂന്ന് ഡോക്ടർമാരും നാല് മാനേജ്മ​െൻറ് ജീവനക്കാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.  ഇമാനി​െൻറ സഹോദരി ഷൈമ സെലിമി​െൻറ അഭ്യർഥന പ്രകാരമായിരുന്നു സന്ദർശനം. 

ബുർജീൽ ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാർ ഇമാനെ സന്ദർശിച്ചതായും അവർ എല്ലാ ചികിത്സാ റിപ്പോർട്ടുകളും പരിശോധനക്ക് നൽകിയതായും സൈഫീ ആശുപത്രിയിലെ ഡോ. അപർണ ഭാസ്കർ വ്യക്തമാക്കി. ആശുപത്രി സി.ഒ.ഒ ഡോ. മുഫസ്സൽ  ലക്ഡവാലയുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇമാനി​െൻറ സഹോദരി സഹായമഭ്യർഥിച്ചതിനാലാണ് സന്ദർശനം നടത്തിയതെന്നും ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രതികരണങ്ങൾക്കില്ലെന്നും സംഘാംഗങ്ങൾ പറഞ്ഞു. പേപ്പറുകൾ പരിശോധിച്ച ശേഷം മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിന് ശേഷമേ തീരുമാനമുണ്ടാകൂ എന്നും അവർ അറിയിച്ചു. 
അതേസമയം, ബാരിയാട്രിക് ശസ്ത്രക്രിയ കഴിഞ്ഞ ഇത്രയും ഭാരമുള്ള വ്യക്തിയെ മുംബൈയിൽനിന്ന് അബൂദബിയിലെത്തിക്കുന്നത് വലിയ അപകടമാണെന്നും കരളി​െൻറ പ്രവർത്തനം നിലക്കാൻ ഇടയാക്കിയേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശസ്ത്രക്രിയയുടെ ഫലം സംബന്ധിച്ച് അമിതമായ പ്രതീക്ഷ നൽകിയതും പ്രശസ്തിക്ക് വേണ്ടി സംഭവത്തെ ഉപയോഗിച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇമാനി​െൻറ ശസ്ത്രക്രിയ പരാജയമായതിനാൽ അബൂദബി ബുർജീൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെലിം കഴിഞ്ഞയാഴ്ച എഴുത്തയച്ചിരുന്നു. എന്നാൽ,  500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാ​െൻറ ഭാരത്തിൽ 262 കിേലാ കുറവ് വന്നതായി ചികിത്സക്ക് നേതൃത്വം നൽകുന്ന ഡോ. മുഫസ്സൽ ലക്ഡവാല അവകാശപ്പെടുന്നു.
ഇമാനെ ഫെബ്രുവരി പത്തിനാണ് മുംബൈ സൈഫീ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് പത്തിനായിരുന്നു ശസ്ത്രക്രിയ. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇവരെ അലക്സാൻഡ്രിയയിലെ താമസ സ്ഥലത്ത് നിന്ന് താഴെയിറക്കിയിരുന്നത്. 

Tags:    
News Summary - iman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.