അബൂദബിയും ഡോക്​ടർമാരും  സ്​നേഹിച്ചു: ഇമാ​െൻറ സഹോദരി 

അബൂദബി: കഴിഞ്ഞ ദിവസം അബൂദബിയിൽ അന്തരിച്ച ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അഹ്​മദി​​െൻറ മൃതദേഹ സംസ്​കരണം സ്വദേശമായ ഇൗജിപ്​തിലെ അലക്​സാണ്ട്രിയയിൽ. സഹോദരിയുടെ വേർപാട്​ താങ്ങാനാവാത്ത നഷ്​ടമാണെങ്കിലും അബൂദബിയിൽ ലഭിച്ച പരിചരണത്തിലും പരിഗണനയിലും തികഞ്ഞ സംതൃപ്​തിയുണ്ടെന്ന്​ നാട്ടിലേക്ക്​ പുറപ്പെടും മുൻപ്​ സഹോദരി ഷൈമാ സലിം മാധ്യമങ്ങളോടു പറഞ്ഞു. സഹോദരിയുടെ സുഖപ്രാപ്​തിക്ക്​ ഡോക്​ടർമാർ പരമാവധി പരിശ്രമിച്ചു.  ഭരണാധികാരികളും ബുർജീൽ ആശുപത്രി അധികൃതര​ും ഡോക്​ടർമാരും ജനങ്ങളുമെല്ലാം തങ്ങളെ സ്​നേഹിക്കുകയും പിന്തുണക്കുകയും ചെയ്​തതായി ഷൈമ പറഞ്ഞു. 

ഇമാ​​െൻറ മരണത്തിൽ വേദന രേഖപ്പെടുത്തിയ വി.പി.എസ്​. ഹെൽത്​കെയർ എം.ഡി. ഡോ. ഷംസീർ വയലിൽ അമിത വണ്ണത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിൽ ഇമാൻ എന്നും പ്രചോദനമാകുമെന്ന്​ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ കുഞ്ഞുങ്ങൾക്കിടയിൽ അമിതവണ്ണം വലിയ ആരോഗ്യ പ്രശ്​നമായി വളരുന്നതിനിടെ അതിനെ പ്രതിരോധിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇമാനെ പ​െങ്കടുപ്പിച്ച്​ പരിപാടികൾ നടത്തുമെന്ന്​ ഡോ. ഷംസീർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - iman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.