'ഇമാജിനിങ്​ യുവർ ഫ്യൂചർ' സംരംഭത്തിന് തുടക്കംകുറിച്ച് യു.എ.ഇ ഗോൾഡൻ ജൂബിലി കമ്മിറ്റി

അബൂദബി: യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ സ്​കൂൾ കിറ്റായ 'ഇമാജിനിംഗ് യുവർ ഫ്യൂച്ചർ' സംരംഭത്തിന്​ ഗോൾഡൻ ജൂബിലി കമ്മിറ്റി തുടക്കം കുറിച്ചു.

പദ്ധതിയുടെ ഭാഗമായി www.UAEYearOf.ae/schoolഎന്ന വെബ്​സൈറ്റിൽ നിന്ന് പ്രിൻറ്​ ചെയ്യാവുന്ന സ്​റ്റിക്കറുകൾ, അലങ്കാരങ്ങൾ, പോസ്​റ്റ്​കർഡുകൾ, സ്​റ്റെൻസിലുകൾ, ഡെസ്​ക്​ ടാഗുകൾ എന്നിവ ഉൾപ്പെടുന്ന സൗജന്യ സ്​കൂൾ കിറ്റ് ഡൗൺലോഡ് ചെയ്യാം.

അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തി​െൻറ പദ്ധതികൾ വിശദമാക്കി വിദ്യാർഥികൾക്ക് കത്തെഴുതാൻ ഉപയോഗിക്കാവുന്ന ഒരു പോസ്​റ്റ്​കാർഡും സൗജന്യ സ്​കൂൾ കിറ്റിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കാലത്ത്​ യു.എ.ഇയുടെ യാത്രയെ നയിച്ച മൂല്യങ്ങളെക്കുറിച്ച് ക്രിയാത്മകമായി പഠിക്കാനും അറിവ് വികസിപ്പിക്കാനും യുവതലമുറയെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്​ ഇ-സ്​കൂൾ കിറ്റെന്ന്​ അധികൃതർ പറഞ്ഞു. 

Tags:    
News Summary - imagining your future programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.