സുരക്ഷ നിയമങ്ങള്‍ ലംഘിച്ച് റാസല്‍ഖൈമയില്‍ നിരത്തിലിറക്കിയ മോട്ടോര്‍ ബൈക്കുകള്‍ അധികൃതരുടെ കസ്റ്റഡിയില്‍
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ അനധികൃത മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തു
റാസല്‍ഖൈമ: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 400 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തതായി റാക് ട്രാഫിക് പട്രോളിങ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ നഖ്ബി അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് ലൈസന്‍സില്ലാതെ ഉപയോഗിക്കുന്ന ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്. റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരം ഒരു മാസമായി സുരക്ഷ പരിശോധന നടക്കുന്നതായും അഹ്മദ് അല്‍ നഖ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.