പ്രവാസി ഇന്ത്യ യു.എ.ഇ കമ്മിറ്റി അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഇഫ്‌താർ ഇഷ്‌ക്

പ്രവാസി ഇന്ത്യ ഇഫ്‌താർ ഇഷ്‌ക്

അബൂദബി: പ്രവാസി ഇന്ത്യ യു.എ.ഇ ഇന്ത്യൻ ഇസ്‍ലാമിക് സെന്‍റർ അബൂദബിയിൽ ഇഫ്‌താർ ഇഷ്‌ക് സംഘടിപ്പിച്ചു. യു.എ.ഇയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ വ്യക്തിത്വങ്ങൾ പ​ങ്കെടുത്തു. പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് സ്വാഗതം പറഞ്ഞു.

യു.എ.ഇ പ്രസിഡന്‍റ്​ അബ്ദുല്ല സവാദ് ആമുഖ പ്രഭാഷണവും ഐ.എസ്.സി പ്രസിഡന്‍റ്​ നടരാജൻ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കൃഷ്ണ കുമാർ, ഇന്ത്യൻ ഇസ്‍ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുൽ സലാം, ഇൻകാസ് അബൂദബി പ്രസിഡൻറ് യേശുശീലൻ, കെ.എം.സി.സി പ്രസിഡന്‍റ് ശുക്കൂറലി, ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഇൻകാസ് അബൂദബി ജന. സെക്രട്ടറി സലീം ചിറക്കൽ, അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി ഇർഷാദ്, ഗാന്ധി സാഹിത്യ വേദിയുടെ വി.ടി.വി. ദാമോദരൻ, അബൂദബി മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി അൻസാർ, മോഡൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ഹസീന ബീഗം, യൂത്ത്​ ഇന്ത്യ ജനറൽ സെക്രട്ടറി ഫർഹാൻ എന്നിവർ സംസാരിച്ചു.

പ്രവാസി ഇന്ത്യ മുസഫ പ്രസിഡന്‍റ് ശഫീഖ് വെട്ടം എയർ ഇന്ത്യ ഫ്ലൈറ്റുകൾ വെട്ടി കുറച്ചതിനെതിരെയും അതുമൂലം പ്രവാസികൾ അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളെയും പ്രസ്താവിച്ച്​ പ്രമേയം അവതരിപ്പിച്ചു. പ്രവാസി ഇന്ത്യ അബൂദബി പ്രസിഡന്‍റ് കബീർ വള്ളക്കടവ്, പ്രോഗ്രാം കൺവീനർ ഹാഫിസുൽ ഹഖ്, പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ, തമീം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - iftar meet- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.