സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തവർ
അബൂദബി: സർസയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ അബൂദബി ഇസ്ലാമിക് കൾചറൽ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബൂദബിയിലെ അലുമ്നി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഇസ്ലാമിക്, ജനറൽ ക്വിസ്, പ്രശസ്ത പ്രഭാഷകൻ അബ്ദുറഹ്മാൻ വടക്കാങ്ങരയുടെ റമദാൻ പ്രഭാഷണം എന്നിവയും നടന്നു.
അലുമ്നി ചെയർമാൻ കാസിം അബൂബക്കർ, ജനറൽ സെക്രട്ടറി ടി.എം. മുസ്തഫ, പ്രോഗ്രാം കൺവീനർ എസ്.എൽ.പി. റഫീഖ്, ട്രഷറർ കെ.വി. അഷ്റഫ്, ഷകീർ മുണ്ടോൻ, അഫ്സൽ, ജസീൽ മാട്ടൂൽ, സൽസബീൽ, കെ.എൻ. ഇബ്രാഹിം, അബ്ദുൽനാസർ, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, നൗഷാദ് മാഹി, റാഷിദ് പുതിയങ്ങാടി, ഷാദുലി വളക്കൈ, അൻസാർ അഞ്ചില്ലത്ത്, സി.എച്ച്. മുഹമ്മദ് അലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.