ഡെലിവറി നന്നായാൽ ഭക്ഷണം നന്നായി

ഭക്ഷണം ഓഡർ ചെയ്​ത്​ വരുത്തിക്കഴിക്കുന്നവരാണ്​ നാമെല്ലാം. നല്ല രീതിയിൽ പാക്ക്​​ചെയ്​ത ഭക്ഷണം അതി​െൻറ സ്വാഭാവികതയിൽ കൈകളിലെത്തുന്നതാണ്​ എല്ലാവർക്കും ഇഷ്​ടം. ചൂടുള്ളതാണെങ്കിൽ ചൂടോടെ, തണുത്താണെങ്കിൽ അങ്ങനെ ലഭിക്കു​​േമ്പാൾ സന്തോഷമാണ്​ എല്ലാവർക്കും. എന്നാൽ പലപ്പോഴും ഡെലിവറി വേണ്ടത്ര നന്നാവാത്ത പ്രശ്​നം ഉണ്ടാകാറുണ്ട്​. ഇതൊഴിവാക്കാൻ അധികൃതർ കൃത്യമായ മാർഗനിർദേശങ്ങൾ റെസ്​റ്ററൻറുകൾക്കും ഡെലിവറി ചെയ്യുന്നവർക്കും നൽകിയിട്ടുണ്ട്​. പാഴ്​സൽ ചെയ്യു​േമ്പാൾ മുതൽ ഡെലിവറി പൂർത്തിയാക്കുന്നത്​ വരെ വിവിധ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്​.

ഭക്ഷണം പാഴ്​സൽ ചെയ്യു​േമ്പാൾ ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ ചൂടോടെയും തണുപ്പുള്ള ഭക്ഷണം തണുപ്പ്​ കളയാതെ 5 ഡിഗ്രി സെൽഷ്യസിന്​ താഴെയും കൊണ്ടുപോകാൻ തക്കതായ സജ്ജീകരണങ്ങളായ ഹോട്ട്​​ ബോക്​സ്​-കോൾഡ്​ ബോക്​സ് എന്നിവ പ്രത്യേകം ഉണ്ടായിരിക്കണം. മോ​ട്ടോർ ബൈക്കിൽ സജ്ജീകരിക്കുന്ന ഡെലിവറി ബോക്​സുകൾ ബൈക്കി​െൻറ ബോഡിയേക്കാൾ വലുപ്പത്തിലാകരുത് എന്നത്​ ശ്രദ്ധിക്കണം​. കാരണം ബോക്​സി​െൻറ വലുപ്പം കൂടിയാൽ റൈഡറുടെ മിറർ വിഷന്​ തടസമുണ്ടാകും.


 പാകം ചെയ്യാത്ത ഇറച്ചിയും മീനും പോലുള്ളവ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഡെലിവറി ബോക്​സുകൾ പാകം ചെയ്​ത ശേഷമുള്ള ഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിക്കരുത്​. തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണം പാഴ്​സൽ ചെയ്യാൻ അതിനനുസരിച്ച പാക്കിങ്​ മെറ്റീരിയൽ ഉപയോഗിക്കണം. ഉദാഹരണത്തിന്​, ചൂടുള്ള ഭക്ഷണം പാക്കുചെയ്യുന്നതിന്​ അലൂമിനിയം ഫോയിൽ കണ്ടെയ്​നേഴ്​സ്​ ഉപയോഗിക്കാവുന്നതാണ്​.

ഭക്ഷണ പദാർഥങ്ങൾ രണ്ട്​ മണിക്കൂറിൽ കൂടുതൽ സാധാരണ റൂം താപനിലയിൽ വെക്കുന്നത് ഭക്ഷ്യ വിഷബാധയുണ്ടാകുന്നതിന്​ കാരണമാകും. അതിനാൽ ഉപഭോക്​താവിനോട്​ ഇക്കാര്യം​ അറിയിക്കേണ്ടത്​ നിർബന്ധമാണ്​. അതുപോലെ ഡെലിവറി ബോയ്​ക്കും ഇത്​ സംബന്ധിച്ച അറിവ്​ നിർബന്ധമാണ്​. പാഴ്​സലി​െൻറ പുറമെയ​ുള്ള പാക്കിങ്​ സീൽ ചെയ്​തിരിക്കണം. അത്​ തുറക്കുവാനോ ഭക്ഷണം തൊടുവാനോ ഡെലിവറി ചെയ്യുന്നയാൾക്ക്​ അനുമതിയില്ല.

ഡെലിവറി ചെയ്യുന്ന ആൾ അടിസ്​ഥാന ഭക്ഷ്യസുരക്ഷ പരിശീലനം നേടിയിരിക്കുകയും ഒക്കുപ്പേഷനൽ ഹെൽത്ത്​ കാർഡ്​ ഉള്ളയാളുമാകണം. ഫ​ുഡ്​ അലർജിയെ കുറിച്ചും വ്യക്​തമായ അറിവ്​ കമ്പനികൾക്കും ഡെലിവറി ചെയ്യുന്നവർക്കും ഉണ്ടായിരിക്കണം. നോൺ അലർജിൻ ഫുഡ്​ പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്​.

വണ്ടിയിൽ ഭക്ഷണം സുരക്ഷിതമായി വെക്കാതെ മറ്റൊരു ഡെലിവറിക്ക്​ പോവരുത്​. ഭക്ഷണം തയാറാക്കുന്ന സ്​ഥലത്തിനും ഡെലിവറി ചെയ്യുന്ന സ്​ഥലത്തിനും ഇടയിലെ സഞ്ചാരത്തി​െൻറ സമയം പരമാവധി കുറച്ചു കൊണ്ട്​ യാത്ര ചെയ്​ത്​ വേഗത്തിൽ ഉപഭോക്​താവിന്​ എത്തിക്കാനും ശ്രദ്ധിക്കണം.

ഇൗ നിർദേശങ്ങൾ പാലിച്ചാൽ ഡെലിവറിയും ഭക്ഷണവും നന്നാകും.

Tags:    
News Summary - If the food delivery is good, the food is good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.