അബൂദബി: വളരുന്ന വിപണിയിലെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ ഇന്ത്യൻ ബിസിനസ് ആൻറ് പ്രഫഷനൽ ഗ്രൂപ്പ് (െഎ.ബി.പി.ജി) പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ച് ചീഫ് എക്സിക്യുട്ടിവ് റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, എമർജിങ് മാർക്കറ്റ്സ് അസറ്റ് അലോക്കേഷൻ മേധാവി ഡോ. മൈക്കൽ ബോള്ളിഗർ എന്നിവർ മുഖ്യാതിഥികളായി. 17000 ഇന്ത്യൻ നിക്ഷേപകരാണ് അബൂദബി എക്സ്ചേഞ്ചിലുള്ളതെന്നും ഏറ്റവും സജീവമായ ഇടപാടുകൾ നടത്തുന്നത് അവരാണെന്നും അൽ ബലൂഷി വ്യക്തമാക്കി. െഎറിഷ് ബിസിനസ് കൗൺസിൽ, ഇറാഖി ബിസിനസ് കൗൺസിൽ എന്നിവയുടെ പ്രതിനിധികളടക്കം നൂറിലധികം പേർ സെമിനാറിലും ചർച്ചയിലും പങ്കുചേർന്നു. െഎ.ബി.പി.ജി ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.