അബൂദബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബൂദബിയിലെ ഹൈപ്പർമാർക്കറ്റ് അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്സ) അടപ്പിച്ചു. ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സിയാണ് പൂട്ടിച്ചത്. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം ആവർത്തിച്ചതിനെ തുടർന്നാണ് നടപടി.
ഭക്ഷ്യോൽപന്നങ്ങൾ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും അതോറിറ്റി നൽകിയ സുരക്ഷാ മാർഗനിർദേശങ്ങൾ സ്ഥാപനം പാലിച്ചില്ലെന്നും അധികൃതർ പറഞ്ഞു. അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയാൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 നമ്പറിൽ അറിയിക്കണമെന്ന് അഡാഫ്സ പൊതുജങ്ങൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.