മറ്റു എമിറേറ്റുകളെ ബന്ധിപ്പിച്ച്​  ഹൈപർലൂപ്​ പദ്ധതിയില്ലെന്ന്​ ആർ.ടി.എ

ദുബൈ: ദുബൈയെ മറ്റു എമിറേറ്റുകളുമായി ബന്ധിപ്പിച്ച്​ ഹൈപർലൂപ്​ പാത പണിയാൻ നിലവിൽ പദ്ധതിയില്ലെന്ന്​ റോഡ്​^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അബൂദബി അന്താരാഷ്​ട്ര വിമാനത്താവളത്തെയും ദുബൈ അൽ മക്​തൂം അന്താരാഷ്​ട്ര വിമാനത്താവ​ളത്തെയും ബന്ധിപ്പിച്ച്​ ഹൈപർലൂപ്​ പാത വരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന്​ വ്യക്​തമാക്കിയാണ്​ ആർ.ടി.എ ട്വിറ്ററിൽ പ്രസ്​താവന നടത്തിയത്​. 

ദുബൈയിലോ ദുബൈക്കും മറ്റു എമിറേറ്റുകൾക്കും ഇടയിലോ ഹൈപർലൂപ്​ സംവിധാനം ഒാടിക്കാനുള്ള വ്യക്​തമായ റൂട്ട്​ നിശ്ചയിച്ചിട്ടില്ലെന്നും ആർ.ടി.എ വ്യക്​തമാക്കി. ഹൈപർലൂപ്​ ഇപ്പോഴും ഗവേഷണ^വികസന പ്രക്രിയയിലാണ്​. ഇൗ സാ​േങ്കതികവിദ്യയുടെ വികാസത്തെ ആർ.ടി.എ സൂക്ഷ്​മമായി പിന്തുടരുന്നുണ്ട്​. റൂട്ട്​ നിശ്ചയിക്കുന്നിനുള്ള നിരവധി സാധ്യതകൾ പഠിച്ച്​ ഭാവിയിൽ പ്രഖ്യാപിക്കും.ഇത്തരം പദ്ധതികൾ ശ്രദ്ധയോടെയുള്ള ആസൂത്രണത്തോടെയും എൻജിനീയറിങ്​ പഠനങ്ങളോടെയുമാണ്​ ഇത്തരം പദ്ധതികൾ നടപ്പാക്കേണ്ടത്​. അപകടസാധ്യതകൾ കുറക്കുന്നതിനും പദ്ധതിയുടെ ഗുണം പരമാവധി ലഭിക്കുന്നതിനും സാധ്യതാപഠനം ആവശ്യമാണെന്നും ആർ.ടി.എ വ്യക്​തമാക്കി.

Tags:    
News Summary - hyperloop-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.