കോട്ടക്കൽ കേന്ദ്രമായ ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു.എ.ഇ ചാപ്റ്ററിന്റെ പ്രഥമയോഗം ഫുജൈറയിൽ ചേർന്നപ്പോൾ
ഫുജൈറ: കോട്ടക്കൽ കേന്ദ്രമായി രൂപവത്കരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു.എ.ഇ ചാപ്റ്ററിന്റെ പ്രഥമയോഗം ഫുജൈറയിൽ ചേർന്നു.
വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യസംരക്ഷണം, കായികം, സാമ്പത്തിക ശാക്തീകരണം, സാമൂഹിക ക്ഷേമം മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.
വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ് കെ. കെ. നാസർ മുഖ്യാതിഥി ആയിരുന്നു.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി, ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് മുജീബ് കൂത്തുമാടൻ, അബൂദബി കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ്, ചെമ്മുക്കൻ, അബൂദബി മണ്ഡലം കെ.എം.സി.സി സെക്രട്ടറി സബീൽ പരവക്കൽ, ദുബൈ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സെക്രട്ടറി റാഷിദ് കെ.കെ, ദുബൈ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി പ്രസി
ഡന്റ് മുസ്തഫ പുളിക്കൽ, കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെയും അബൂദബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സിയുടെയും ജനറൽ സെക്രട്ടറി ഷഫീർ വില്ലൂർ, വൈസ് പ്രസിഡന്റ് നിസാർ വില്ലൂർ, ദുബൈ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് ശിഹാബ് ആമ്പാറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.