ശമ്പളമില്ല, യാത്ര രേഖകളും നഷ്​ടമായി: ദു​െബെയിൽ വീട്ടുജോലിക്കെത്തിയ യുവതി  ദുരിതത്തിൽ

ദുബൈ: പാചകജോലിക്ക് എന്ന പേരിൽ​ ദുബൈയിലെത്തിച്ച വീട്ടമ്മ ദുരിതത്തിൽ. എറണാകുളം പള്ളുരുത്തി കച്ചേരിപ്പടിയിൽ വാടകക്ക്​ താമസിക്കുന്ന റസിയയാണ്​ (42) താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്തിൽ കഴിയുന്നത്​. ഡോക്​ടറുടെ വീട്ടിൽ പാചകജോലിക്ക്​ എന്ന പേരിൽ കഴിഞ്ഞ നവംബർ 11 നാണ്​ ഇവരെ ഏജൻറ്​ ദുബൈയിൽ എത്തിക്കുന്നത്​. മട്ടാഞ്ചേരിയിലെ അസീസ്​ എന്നയാളാണ്​ 10000 രൂപ വാങ്ങി തന്നെ​ ഗൾഫിലേക്ക്​ അയച്ചതെന്ന്​ റസിയ പറയുന്നു.   ദുബൈയിൽ 30000 രൂപ ശമ്പളം ലഭിക്കുമെന്നും അപ്പോൾ 10000കൂടി നൽകണമെന്നുമാണ്​ അസീസ്​ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ഏതോ സ്​ഥലത്ത്​ എത്തിച്ച്​ പൂട്ടിയിട്ടു. പിന്നീട്​ അറബിയും ഹിന്ദിയും സംസാരിക്കുന്ന ഒരാളുടെ വീട്ടിലാക്കി.

കൊടിയ മർദനവും അപമാനവും സഹിച്ച്​ രണ്ട്​ മാസം ജോലി ചെയ്​തിട്ടും ശമ്പളം ലഭിച്ചില്ല. ഒരു ദിവസം മാലിന്യം കളയാൻ പോയ സമയം വീട്ടുടമയുടെ കണ്ണുവെട്ടിച്ച്​ രക്ഷപ്പെടുകയായിരുന്നു. ടാക്​സിക്കാരുടെ സഹായത്തോടെ ഷാർജ  റോളയിൽ മലയാളികൾ താമസിക്കുന്നിടത്തെത്തി. കുറച്ചു നാൾ അവിടെ താമസിച്ചപ്പോ​േഴക്കും പുറത്താക്കി. സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പലയിടങ്ങളിലായി താമസിച്ചുവരികയാണ്​. നിലവിൽ അജ്​മാനിലാണ്​ താമസം. പാസ്​പോർട്ടും മറ്റ്​ രേഖകളും എവിടെയെന്ന്​ പോലും അറിയില്ല. സാമൂഹിക പ്രവർത്തകരായ ഷാജി എടശ്ശേരി, ഫാറൂഖ്​ ചെർപ്പുളശ്ശേരി, നിസാർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ നാട്ടിലേക്കയക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്​.

 

 

Tags:    
News Summary - house maids- Uae- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.