ഷാര്‍ജ: വ്യവസായ മേഖല നാലിലെ ആക്രി കടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം നേരിട്ട 88 പേര്‍ ഷാര്‍ജ, അജ്മാന്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ അഞ്ച് പേരൊഴികെ ബാക്കിയെല്ലാവരും ശനിയാഴ്ച ആശുപത്രി വിട്ടു.
ഹൃദയ സംബന്ധമായ പ്രശ്നം നേരിട്ട 28 വയസുള്ള പാകിസ്താനി കുവൈത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രികടയില്‍ വാതക സിലിണ്ടര്‍ എത്തിച്ച ആളെ പൊലീസ് തെരയുന്നുണ്ട്.
ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 162 പേര്‍ക്കാണ് ക്ളോറിന്‍ വാതകം ചോര്‍ച്ചയെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
ഇതില്‍ 74 പേര്‍ക്ക് സംഭവ സ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.
ബാക്കി 88 പേരെ അല്‍ ഖാസിമി, കുവൈത്ത്, അജ്മാനിലെ ഖലീഫ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെല്ലാം വാതക ചോര്‍ച്ച നടന്ന ആക്രികടയുടെ പരിസരത്താണ് താമസിച്ചിരുന്നത്.
അപകടം വിതച്ച സ്ഥാപനത്തില്‍ നിന്ന് 12 സിലിണ്ടറുകള്‍ അധികൃതര്‍ കണ്ടത്തെി. ഇതില്‍ ഒരു സിലിണ്ടറിലാണ് ക്ളോറിന്‍ വാതകം ഉണ്ടായിരുന്നത്.
ഇത് അധികൃതര്‍ നിര്‍വിര്യമാക്കി. വന്‍ ദുരന്തത്തിന് തന്നെ കാരണമാകുമായിരുന്ന വിപത്ത് നീങ്ങി പോയ ആശ്വാസത്തിലാണ് ഈ പ്രദേശത്തുക്കാര്‍.
തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.