സൗദി രാജകുമാര​െൻറ  കുതിര ചാമ്പ്യൻ

ദുബൈ: ഇടക്കിടെ പെയ്ത മഴക്കും വീശിയടിച്ചു തണുത്ത കാറ്റിനും ദുബൈ മെയ്ദാൻ റേസ്കോഴ്സിലെ ചൂടൻ പോരാട്ടത്തെ തണുപ്പിക്കനായില്ല. ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ദുബൈ ലോകകപ്പ് കുതിരയോട്ട മത്സരത്തിൽ സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കുതിരയായ ‘അറോഗേറ്റ്’ ഒന്നാമതെത്തി 60 ലക്ഷം ഡോളർ സമ്മാനത്തുക സ്വന്തമാക്കി.  2000 മീറ്റർ ദൈർഘ്യമുള്ള ഇൗ മത്സരത്തിൽ ആദ്യ നാലു  സ്ഥാനക്കാർക്കായി നൽകിയ മൊത്തം സമ്മാനത്തുക ഒരു കോടി ഡോളറാണ് (65 കോടി രൂപ).
ഇൗ വിജയത്തോടെ, നാലു വയസ്സുകാരനായ അറോേഗറ്റ് ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുക അടിച്ചെടുത്ത കുതിരയുമായി. മത്സരിച്ച എട്ട് വേഗപോരാട്ടങ്ങളിൽ ഏഴിലും വിജയിച്ച അറോേഗറ്റ് ഇതുവരെ നേടിയത് 1.70 കോടി ഡോളറാണ്.
ദുബൈ മെയ്ദാനിൽ ശനിയാഴ്ച രാത്രി 8.45ന് ആരംഭിച്ച ലോകകപ്പ് മത്സരത്തിൽ തുടക്കത്തിൽ പിന്നിലായിപ്പോയ അറോഗേറ്റിനെ കടിഞ്ഞാൺ നിയന്ത്രിച്ച മൈക് സ്മിത്ത് അവസാന മീറ്ററുകളിൽ ആവേശജനകമായ കുതിപ്പിലൂടെ ഒന്നാമെതത്തിക്കുകയായിരുന്നു. രണ്ടു മിനിറ്റ് 2.15 സെക്കൻറിലായിരുന്നു  ഫിനിഷിങ്. കരുത്തും വേഗവും നിറഞ്ഞുതുടിച്ച ഒാട്ടം കാണികളിൽ ആവേശത്തിരയിളക്കി. 
കുളമ്പുകളില്‍ ആവാഹിച്ച അശ്വങ്ങളുടെ പടയോട്ടം അക്ഷരാര്‍ഥത്തില്‍ ത്രസിപ്പിക്കുന്നതായിരുന്നു. അമേരിക്കയുടെ ഗൺ റണ്ണർ രണ്ടാം സ്ഥാനത്തും നിയോലിത്തിക് മൂന്നാം സ്ഥാനത്തുമെത്തി. അറോഗേറ്റി​െൻറ പരിശീലകനായ ബോബ് ബാഫെർട്ടിന് ഇത് ദുബൈ ലോകകപ്പിലെ മൂന്നാം വിജയമാണ്. 1998 വൽ വിജയിച്ച സിൽവർ ചാം, 2001െല ചാമ്പ്യൻ ക്യാപ്റ്റൻ സ്റ്റീവ് എന്നിവരെ പരിശീലിപ്പിച്ചത് ബോബ് ആയിരുന്നു. 
മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാണാനായി ഇന്നലെ ഉച്ചകഴിഞ്ഞയുടന്‍ മെയ്ദാന്‍ റേസ്കോഴ്സിലേക്ക് കായിക പ്രേമികളുടെ പ്രയാണം തുടങ്ങിയിരുന്നു.ഒമ്പതു ഓട്ട മത്സരങ്ങളടങ്ങുന്ന പരമ്പരക്ക്  വൈകിട്ട് 3.45നാണ് തുടക്കമായത്. രണ്ടു ദിവസമായി ദുബൈയിൽ നിർത്താതെ പെയ്യുന്ന മഴ മത്സരത്തി​െൻറ ആവേശം കൊടുത്തുമെന്ന തോന്നിച്ചെങ്കിലും അവസാന മത്സരങ്ങൾ അത്യന്തം ആവേശകരമായിരുന്നു.
1600 മീറ്റർ മത്സരമായ  ഗൊഡോള്‍ഫിന്‍ മൈല്‍ ആയിരുന്നു ആദ്യം. തുടർന്ന് അറേബ്യന്‍ കുതിരകള്‍ക്ക് മാത്രമായുള്ള 2000 മീറ്റര്‍ ദുബൈ കഹയ്ല ക്ളാസിക്,  ദുബൈ ഗോള്‍ഡ് കപ്പ്  (3,200 മീ.) എന്നിവ നടന്നു. ഒരു ലക്ഷം ഡോളറായിരുന്നു ഈ മൂന്നു മത്സരങ്ങളിലെയും മൊത്തം സമ്മാനത്തുക. തുടര്‍ന്ന് രണ്ടു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള യു.എ.ഇ ഡെര്‍ബി (1,900 മീ.) മത്സരമായിരുന്നു. പിന്നീട് 1000 മീ അല്‍ ഖൂസ് സ്പ്രിന്‍റ്, 1200 മീ. ദുബൈ ഗോള്‍ഡന്‍ ഷഹീന്‍ എന്നീ മത്സരങ്ങള്‍. രാത്രി നടന്ന 1800 മീ ദുബൈ ടര്‍ഫ്, 2410 മീ ദുബൈ ഷീമ ക്ളാസിക് എന്നിവ മെയ്ദാന്‍ ട്രാക്കില്‍ പൊടിപറത്തി. അവസാനമായിട്ടാണ് ലോകം തന്നെ കാത്തിരുന്ന ദുബൈ ലോകകപ്പ് മത്സരത്തിന് കടിഞ്ഞാണ്‍ അഴിച്ചുവിട്ടത്. രാത്രി 8.45 ന്. 
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​െൻറ നേരിട്ടുള്ള കാർമികത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇത്തവണയും ആദ്യാവസാനം അദ്ദേഹത്തി​െൻറ സാന്നിധ്യമുണ്ടായിരുന്നു. ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദാണ് മത്സരം ഒൗപചാരികമായി ഉദ്ഘാടനം ചെയ്തത്.
1996ല്‍ ആരംഭിച്ച ദുബൈ ലോകകപ്പില്‍ ഇതുവരെ ഒരു തവണയില്‍ കൂടുതല്‍ ഒരു കുതിരയും വിജയിച്ചിച്ചിട്ടില്ല. എന്നാല്‍ ആല്‍ മക്തൂം രാജകുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള ഗൊഡോള്‍ഫിന്‍ കുതിരാലയം അഴിച്ചുവിട്ട അശ്വങ്ങള്‍ ആറു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.  മത്സരശേഷം ആകാശത്ത് വര്‍ണം വിതറി കരിമരുന്ന് പ്രയോഗവും ഗാനവിരുന്നുമുണ്ടായിരുന്നു.മികച്ച വേഷം, തൊപ്പി തുടങ്ങിയ മത്സരങ്ങളും ഇേതാടനുബന്ധിച്ചുണ്ടായിരുന്നു.

Tags:    
News Summary - HorseArrogate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.