അബൂദബി: ദേശീയ ദിനവും രക്തസാക്ഷി ദിനവുമടക്കം 2018 ൽ പൊതുമേഖലക്ക് ലഭിക്കുക 13 ൽ കൂടുതൽ അവധി ദിനങ്ങൾ. അബൂദബി സർക്കാർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കാൻ നൽകുന്ന ഒരു ദിവസത്തെ അവധിയോടെയാണ് തുടക്കം. ഇൗദുൽ ഫിത്വറിനോട് അനുബന്ധിച്ച് ജൂൺ 14 മുതൽ മൂന്ന് ദിവസം അവധിയായിരിക്കും. അറഫാ ദിനമായ ആഗസ്റ്റ് 20 നും അവധിയാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ആഗസ്റ്റ് 21 മുതൽ മൂന്ന് ദിവസം അവധി ലഭിക്കും. ഹിജറ പുതുവർഷം (സെപ്റ്റംബർ 11), നബിദിനം (നവംബർ 19), രക്തസാക്ഷി ദിനം (നവംബർ 30) എന്നിവക്ക് ഒാരോ ദിവസം വീതം അവധിയായിരിക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ രണ്ട്, മൂന്ന് തീയതികളും അവധിയായിരിക്കും. ഇവ കൂടാതെ റമദാൻ വ്രതാരംഭം, ദുൽഹജ്ജ് ആരംഭം എന്നിവക്കും അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.