അബൂദബി: യു.എ.ഇയുടെ പാരമ്പര്യങ്ങളെ കൂട്ടിയിണക്കിയും സാംസ്കാരിക ചരിത്രം തലമുറകളിലേക്കു പകര്‍ന്നും അബൂദബി പൈതൃകോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ദിവസം നൂറുകണക്കിനു പേരാണ് അബൂദബി അല്‍ വത്ബയിലെ ഹെറിറ്റേജ് ഫെസ്റ്റിവല്‍ വേദിയിലേക്ക് എത്തിയത്. 2022 ഏപ്രില്‍ വരെ തുടരുന്ന ഫെസ്റ്റിവലില്‍ വിവിധ വിനോദ പരിപാടികളുമായി 22,500 ഓളം കലാകാരന്മാര് പങ്കെടുക്കും. ഡ്രോണ്‍ ഷോകള്‍, ഗ്ലോ ഗാര്ഡന്, ഐസ് സ്കേറ്റിങ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളും ഇക്കുറി ഒരുക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളെ ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ പ്രോഗ്രാമുകളും നടക്കും.
യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദിെൻറ ബഹുമാനാര്‍ഥം നാമകരണം ചെയ്യപ്പെട്ടതാണ് ഈ ഫെസ്റ്റിവൽ. ഓഫ്റോഡ് മോട്ടോര്‍സൈക്കിള്‍ റേസിങ്ങും ദുബൈ എക്സ്പോ 2020െൻറ പ്രത്യേക കിയോസ്കും 4,500ലധികം സാംസ്കാരിക പരിപാടികളും 650 പ്രകടനങ്ങളും പരിപാടികളും കുട്ടികള്‍ക്കായി 130ലധികം ശില്പശാലകളും സംഘടിപ്പിക്കും.
എല്ലാ വെള്ളിയാഴ്ചയും രാത്രി ഒമ്പതിന് വെടിക്കെട്ടും ഉണ്ടാവും. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ഇൻറര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഫോര്‍ അറേബ്യന്‍ ഹോഴ്സ് പ്രൈസ് നറുക്കെടുപ്പ് ഉള്‍പ്പെടെ നിരവധി ദൈനംദിന മത്സരങ്ങളിലൂടെയും നറുക്കെടുപ്പിലൂടെയും വിലയേറിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
അബൂദബി: അല്‍ വത്ബയിലെ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സൗജന്യ ബസ് യാത്ര സൗകര്യപ്പെടുത്തി. അബൂദബി മെയിന്‍ ബസ് സ്റ്റേഷന് (ഉച്ച മൂന്നിന്), കോഓപറേറ്റിവ് അസോസിയേഷന് (വൈകീട്ട് 3.30ന്), ബനിയാസ് ബസ് സ്റ്റേഷന് (വൈകീട്ട് നാലിന്) എന്നിവിടങ്ങളില്‍നിന്ന് 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വിസുകള്‍ ലഭ്യമാണ്.
സാധാരണ ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ 12 വരെയും വ്യാഴം, വെള്ളി, ദേശീയ അവധി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരുമണി വരെയും ഫെസ്റ്റിവല്‍ ഉണ്ടാവും. അബൂദബി കോര്‍ണിഷില്‍നിന്ന് 50 മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.