കഴിഞ്ഞ ദിവസം ഷാർജയിലെ മലീഹയിൽ പെയ്ത മഴയുടെ
ദൃശ്യം
ദുബൈ: രാജ്യത്തിന്റെ വടക്കൻ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ചയും മഴ ലഭിച്ചു. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. മഴയെ തുടർന്ന് രാജ്യത്താകമാനം താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും മഴയെ തുടർന്ന് മലയടിവാരങ്ങളിൽ വെള്ളം കുത്തിയൊലിച്ചു. മഴ സാധ്യത കണക്കിലെടുത്ത് നേരത്തെ മേഖലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് കഴിഞ്ഞ ആഴ്ച 50 ഡിഗ്രിയും കടന്ന് ചൂട് വർധിച്ചിരുന്നു. മഴ ലഭിച്ചതോടെ രാജ്യത്താകമാനം ചൂടിന് ആശ്വാസമായിട്ടുണ്ട്. ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പ്രവചിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചില തീരദേശ, ഉൾ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.